Webdunia - Bharat's app for daily news and videos

Install App

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ അഞ്ച് പൊലീസുകാർ കുറ്റക്കാർ; വിധി വരുന്നത് 13 വർഷത്തിന് ശേഷം

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ അഞ്ച് പൊലീസുകാർ കുറ്റക്കാർ; വിധി വരുന്നത് 13 വർഷത്തിന് ശേഷം

Webdunia
ചൊവ്വ, 24 ജൂലൈ 2018 (11:47 IST)
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ ആറ് പൊലീസുകാരിൽ അഞ്ച് പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കൊലപാതകം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്‌. പോലീസുകാരായ ജിതകുമാർ‍, ശ്രീകുമാർ‍, സോമൻ‍, എസ് ഐ ടി അജിത്കുമാർ‍, സി ഐ ഇ കെ സാബു, എ സി ടി കെ ഹരിദാസ് എന്നിവരായിരുന്നു പ്രതികൾ.
 
ഫോര്‍ട്ട് പോലീസ് സി ഐ  ഇ കെ സാബുവിന്റെ ക്രൈംസ്‌ക്വാഡ് 2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലി നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു കൊലപാതകം.
 
2016 ഒക്‌ടോബറിലാണ് വിചാരണ ആരംഭിച്ചത്. പ്രതിയായ സോമന്‍ ഇതിനിടയില്‍ മരണപ്പെട്ടു. ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കൊലക്കുറ്റം തെളിഞ്ഞു. സി.ബി.ഐ. അന്വേഷണം നടത്തിയശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമായി രണ്ട് കേസുകള്‍ എടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments