Webdunia - Bharat's app for daily news and videos

Install App

പ്രണയിച്ചതിന് കോളേജിൽ നിന്നും പുറത്താക്കി, ചരിത്രവിധി സ്വന്തമാക്കി മാളവികയും വൈശാഖും

Webdunia
ചൊവ്വ, 24 ജൂലൈ 2018 (11:24 IST)
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോളെജിൽ നിന്നും പുറത്താക്കപ്പെട്ട മാളവിക കോടതിവിധിയുടെ ബലത്തിൽ അതേ കോളേജിൽ പഠനം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. 
 
പാരിപ്പള്ളി സിഎച്ച്എംഎം കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു മാളവിക. അതേ കോളെജിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു വൈശാഖ്. ഇരുവരുടേയും പ്രണയം കോളജ് അധികൃതര്‍ വീട്ടിലറിയിച്ചതോടെ മാളവികയുടെ വീട്ടുകാര്‍ അവർക്ക് മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നതോടെ 2017 ജൂണിൽ ഇരുവരും വിവാഹിതരായി.
 
വിവാഹം കഴിഞ്ഞ് കോളജിലെത്തിയ മാളവികയോടും വൈശാഖിനോടും തല്‍ക്കാലം കോളജില്‍ കയറെണ്ടെന്ന് പറയുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു. ഒടുവിൽ കോടതിയെ സമീപിച്ച് ഇരുവരും തങ്ങൾക്കനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു. 
 
ധാര്‍മ്മിക അച്ചടക്കം പറഞ്ഞ് കോളജ് അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ആവില്ലെന്ന കോടതിയുടെ നിര്‍ണായക ഉത്തരവിന്റെ കരുത്തിൽ ഇരുവരും മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments