Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ യുഡിഎഫ് പങ്കെടുക്കില്ല

Pinarayi Vijayan
, ചൊവ്വ, 18 മെയ് 2021 (12:44 IST)
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് അറിയിച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് യുഡിഎഫ് വിമര്‍ശിച്ചു. എംഎല്‍എമാരും എംപിമാരും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ആരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്നണി കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു. ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ നടത്തേണ്ടതായിരുന്നു. യുഡിഎഫിന്റെ എംപിമാരും എംഎല്‍എമാരും സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുന്നില്ല. പകരം മുഖ്യമന്ത്രി പറഞ്ഞതുപോലെ ടിവിയില്‍ സത്യപ്രതിജ്ഞ കാണുമെന്നും ഹസന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിഥി തൊഴിലാളികളുമായി പോയ ബസ് തമിഴ്‌നാട് തിരിച്ചയച്ചു