Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ്റിങ്ങൽ അടൂർ പ്രകാശന്, ആലപ്പുഴയിൽ ഷാനിമോൾ; രണ്ടിടങ്ങളില്‍ കൂടി ഔദ്യോഗിക പ്രഖ്യാപനം, വയനാട്ടിൽ അനിശ്ചിതത്വം

ആറ്റിങ്ങൽ അടൂർ പ്രകാശന്, ആലപ്പുഴയിൽ ഷാനിമോൾ; രണ്ടിടങ്ങളില്‍ കൂടി ഔദ്യോഗിക പ്രഖ്യാപനം, വയനാട്ടിൽ അനിശ്ചിതത്വം
, ബുധന്‍, 20 മാര്‍ച്ച് 2019 (08:30 IST)
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും മത്സരിക്കും. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പുറത്തുവിട്ട പട്ടികയില്‍ വയനാട് ഇടംപിടിച്ചില്ല. വയനാട്ടിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 
 
തിരുവനന്തപുരം-ശശി തരൂര്‍, ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്, മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ആലപ്പുഴ- ഷാനിമോള്‍ ഉസ്മാന്‍, എറണാകുളം- ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, തൃശൂര്‍- ടി എന്‍ പ്രതാപന്‍, ചാലക്കുടി- ബെന്നി ബെഹ്നാന്‍, ആലത്തൂര്‍- രമ്യ ഹരിദാസ്, പാലക്കാട്- വി കെ ശ്രീകണ്ഠന്‍, കോഴിക്കോട്- എം കെ രാഘവന്‍, വടകര - കെ മുരളീധരൻ, കണ്ണൂര്‍- കെ സുധാകരന്‍ കാസര്‍കോട്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനം‌തിട്ടയിൽ സുരേന്ദ്രൻ മത്സരിക്കുന്നത് നായര്‍മാരുടെ ഔദാര്യമോ? - പിന്തുണയുമായെത്തിയ രാഹുൽ ഈശ്വറിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ