'സമ്മാനങ്ങൾ കൊണ്ടുവരേണ്ട,പകരം മോദിക്ക് വോട്ട് ചെയ്ത് അനുഗ്രഹിക്കൂ', ബിജെപിക്കു വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് കല്യാണക്കുറി; വരന്റെ അച്ഛന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും 24 മണിക്കൂറിനുള്ളിൽ കമ്മീഷന്റെ മുന്നിൽ ഹാജരാകണമെന്നുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ രഞന അയച്ച കത്തിൽ പറയുന്നത്.
കല്യാണക്കുറിയിൽ മോദിക്കായി വോട്ടഭ്യർത്ഥന നടത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർ. ജോഷിഖോല ഗ്രാമവാസിയായ ജഗദീഷ് ചന്ദ്ര ജോഷിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നോട്ടീസയച്ചത്. വിവാഹത്തിനെത്തുമ്പോൾ സമ്മാനങ്ങൾ കൊണ്ടുവരേണ്ട. പകരം ദേശീയ താത്പര്യം മുൻനിർത്തി ഏപ്രിൽ 11ന് മോദിക്ക് വോട്ട് ചെയ്ത് അനുഗ്രഹിക്കൂ എന്നായിരുന്നു ജോഷി മകന്റെ വിവാഹക്ഷണക്കത്തിൽ അച്ചടിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും 24 മണിക്കൂറിനുള്ളിൽ കമ്മീഷന്റെ മുന്നിൽ ഹാജരാകണമെന്നുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ രഞന അയച്ച കത്തിൽ പറയുന്നത്.
എന്നാൽ തനിക്കിതിൽ പങ്കില്ലെന്നും മകൻ തന്ന വാചകങ്ങൾ താൻ പ്രിന്റ് ചെയ്യിപ്പിച്ചെന്നേയുളളൗവെന്നുമാണ് ജോഷി പറയുന്നത്. കമ്മീഷനു മുന്നിൽ എത്തി മാപ്പ് പറയാൻ സന്നദ്ധനാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയോടും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 11നാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ്. ജോഷിയുടെ മകന്റെ വിവാഹം ഏപ്രിൽ 22നും