Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടിലയുള്ള ജോസ് പക്ഷത്തെ വേണം, അനുനയ നിക്കവുമായി യുഡിഎഫ്, ചർച്ചയ്ക്ക് മുസ്‌ലിം ലീഗ്

രണ്ടിലയുള്ള ജോസ് പക്ഷത്തെ വേണം, അനുനയ നിക്കവുമായി യുഡിഎഫ്, ചർച്ചയ്ക്ക് മുസ്‌ലിം ലീഗ്
, ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (08:13 IST)
രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് ലഭിച്ചതോടെ വെട്ടിലായി യുഡിഎഫ്. സർക്കാരിനെതിരായ അവിശ്വസ പ്രമേയത്തിൽനിന്നും വിട്ടുനിന്ന ജോസ് പക്ഷത്തെ പുർണമായും തള്ളാനായിരുന്നു യുഡിഎഫിന്റെ തീരുമാനം എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജോസ് കെ മാണിയ്ക്ക് അനുകൂലമായതോടെ ജോസ് കെ മാണിയെ അനുനയിപ്പിച്ച് മുന്നണിയിലെത്തിയ്ക്കാനുള്ള നീക്കം യുഡിഎഫ് ആരംഭിച്ചു.  
 
ജോസ് കെ മാണിയുമായുള്ള ചർച്ചകൾക്ക് മുസ്‌ലിം ലീഗ് മുൻകൈയ്യെടുക്കും. ഇതുമായി ബന്ധപ്പെട്ട് എംകെ മുനീർ പികെ കുഞ്ഞാലിക്കൂട്ടിയെ കാണും. പികെ കുഞ്ഞാലിക്കുട്ടി ജോസ് കെ മണിയുമായി ചർച്ച നടത്തിയേക്കും. തെരെഞ്ഞെടുപ്പ് കമ്മിഷന്റെ വിധി പുറത്തുവന്നതോടെ വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിയ്ക്കും എന്ന് ജോസ് കെ മാണി സൂചനകൾ നൽകിയിരുന്നു. സ്വതന്ത്ര നിലപാടിൽ ഉറച്ചുനിൽക്കും എന്നാണ് ജോസ് കെ മാണി വ്യക്താമാക്കിയിരിയ്ക്കുന്നത്. അതേസമയം വിധിയ്ക്കെതിരെ സ്റ്റേ സമ്പാദിയ്ക്കാനുള്ള നീക്കത്തിലാണ് ജോസഫ് വിഭാഗം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയുടെ നിരീക്ഷണ കണ്ണുകൾ എല്ലാം തകർത്തു, പാംഗോങ്ങിന്റെ തെക്കൻ തീരത്ത് ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സേന