ലഡാക്ക്: ഇന്ത്യയുടെ ഏത് ചെറിയ നീക്കം പോലും നിരീക്ഷിയ്ക്കാൻ അത്യാധുനിക സംവിധാനങ്ങൾ കിഴക്കൻ ലഡാക്ക് അതിർത്തി പ്രദേശങ്ങളിൽ ചൈന ഒരുക്കിയിരുന്നു. ഇതുകൂടാതെ ഉപഗ്രഹങ്ങളുടെ സഹായവും ചൈനീസ് സേന ഉറപ്പുവരുത്തി. കടന്നുകയയ ഇടങ്ങളിലേയ്ക്ക് ഇന്ത്യൻ സേന എത്തുന്നത് ചെറുക്കുന്നതിനായിരുന്നു ഇത്. എന്നാൽ ഈ അധ്യാധുനിക സംവിവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ച് ചൈനീസ് സേന എത്തുന്നതിന് മുൻപ് തന്നെ പാംഗോങ്ങിന്റെ തെക്കൻ തീരത്ത് ഇന്ത്യ സേന ആധിപത്യം സ്ഥാപിച്ചു.
ചൈനീസ് സേന കടന്നുകയറാൻ ശ്രമിയ്ക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇന്ത്യയുടെ നീക്കം. ചൈനിസ് സൈന്യാത്തിന്റെ എല്ലാ നിരീക്ഷണ സംവിധാനങ്ങളെയും തകർത്ത് തന്ത്രപ്രധാനമായ നീക്കത്തിലൂടെ പ്രദേശത്ത് ഇന്ത്യ ആധിപത്യം സ്ഥാപിച്ച് സൈനിക വിന്യാസം നടത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ചൈന തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന ഈ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം പട്ട്രോളിങ് നടത്തുന്നത് ചെറുക്കാൻ സ്ഥാപിച്ചിരുന്ന നിരീക്ഷണ സംവിധാനങ്ങൾ ഇന്ത്യൻ സേന നീക്കം ചെയ്തു
പാഗോങ് തടാകത്തിന്റെ തെക്കൻ തീരത്തോട് ചേർന്ന് ഈ ഉയർന്ന പ്രദേശം തങ്ങളുടേതാണ് എന്നാണ് ഇപ്പോഴും ചൈനയുടെ അവകാശവാദം. സ്പെഷൽ ഓപ്പറേഷൻസ് യൂണിറ്റ്. സിഖ് ലൈറ്റ് ഇൻഫന്ററി ട്രൂപ്പ്. എന്നിങ്ങനെ ഏതുവിധേനയും പ്രധിരോധിയ്ക്കാൻ സാധിയ്ക്കുന്ന സേനയെയാണ് ഈ പ്രദേശത്ത് വിന്യസിച്ചിരിയ്ക്കുന്നത് എന്നതും പ്രധാനമാണ്. പാംഗോങ് തടാകത്തോടും സ്പൻഗുർ ഗ്യാപ്പിനോടും ചേർന്ന ഈ പ്രദേശത്താണ് ചൈനയുടെ അർമേർഡ് റെജിമെന്റ് സ്ഥിതി ചെയ്യുന്നത്. ബിഎംപി ഇൻഫന്ററി കോംബാറ്റ് വാഹനങ്ങളും ടാങ്കറുകളും ഉൾപ്പടെ വൻ സേന വിന്യാസമാണ് പ്രദേശത്ത് ഇന്ത്യ നടത്തിയിരിയ്ക്കുന്നത് എന്നാണ് വിവരം.