Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ യുഡിഎഫ് ഹർത്താല്‍

നാളെ യുഡിഎഫ് ഹർത്താല്‍

നാളെ യുഡിഎഫ് ഹർത്താല്‍
മലപ്പുറം , തിങ്കള്‍, 22 ജനുവരി 2018 (19:17 IST)
മലപ്പുറം ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താല്‍. പെരിന്തൽമണ്ണയിൽ മുസ്‍ലിം ലീഗിന്റെ നിയോജക മണ്ഡലം ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.

അങ്ങാടിപ്പുറം പോളിടെക്നിക്കിലെ എസ്എഫ്ഐ – യുഡിഎസ്എഫ് തർക്കമാണു ക്യാമ്പസ് വിട്ടു ടൗണിലേക്കെത്തിയത്. എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പെരിന്തൽമണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പൂർണമായും അടിച്ചു തകർത്തു.

എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ചു ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഡിഎഫ് ‘കണ്ടം വഴിയോടും’; ചെങ്ങന്നൂരില്‍ മാണി സിപിഎമ്മിനൊപ്പം!