Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ കോവിഡ് ബാധിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു

തൃശൂരില്‍ കോവിഡ് ബാധിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു
, ശനി, 25 സെപ്‌റ്റംബര്‍ 2021 (16:56 IST)
തൃശൂരില്‍ കോവിഡ് ബാധിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക് താമസിക്കുന്ന വരടിയം സ്വദേശി മാടച്ചിപാറ ഷാജിയുടെയും കവിതയുടെയും മകന്‍ സായ്‌റാം ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുകെജി വിദ്യാര്‍ഥിയായ സായ്‌റാമിന്റെ മരണം. 
 
കാരമുക്ക് എസ്.എന്‍.ജി.എസ്. ഹൈസ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ യുകെജി വിദ്യാര്‍ഥിയായിരുന്നു സായ്‌റാം. 
 
കോവിഡ് ബാധിച്ച കുട്ടിയെ ആദ്യം കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വീട്ടിലെ മറ്റെല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍, സായ്‌റാമിന്റെ ആരോഗ്യനില മാത്രമാണ് ഗുരുതരമായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്