ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിക്കിടക്കയില്‍ നിന്ന് മക്കള്‍ക്ക് കുറിപ്പ് എഴുതിയത് നല്ല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിലുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് എങ്ങനെയൊക്കെയാണെന്ന് പിന്നീടേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ശ്വാസകോശത്തിനേറ്റ പരിക്ക് പരിഹരിക്കാന്‍ ആന്റിബയോട്ടിക് ചികിത്സ നടത്തുകയാണ്. അടുത്തദിവസം തന്നെ വെന്റിലേറ്ററിനെ പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബന്ധുക്കളുമായി സംസാരിച്ചെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. വ്യായാമത്തിന്റെ ഭാഗമായി പേപ്പറില്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
വാരിക്കൂട്ടണം എല്ലാ സാധനങ്ങളും എന്നാണ് പേപ്പറില്‍ കുറിച്ചത്. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കല്ലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സ്റ്റേജില്‍ നിന്ന് വീണാണ് ഉമാതോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.