Webdunia - Bharat's app for daily news and videos

Install App

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ഫെബ്രുവരി 2025 (20:07 IST)
കലൂരില്‍ നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ വ്യാഴാഴ്ച ആശുപത്രി വിടാനൊരുങ്ങുന്നു. 44 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ഉമാ തോമസ് വീട്ടിലേക്ക് മടങ്ങുന്നത്. എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാളെ വൈകിട്ട് കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എംഎല്‍എയും മാധ്യമങ്ങളെ കാണും. 
 
വീട്ടില്‍ നവീകരണം നടക്കുന്നതിനാല്‍ എറണാകുളം പൈപ്പ്ലൈന്‍ റോഡിലെ വാടക വീട്ടിലേക്കാണ് ഉമാ തോമസ് പോകുന്നത്. തന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ച ആളുകള്‍ക്കും ഹൃദയസ്പര്‍ശിയായ സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളുകള്‍ക്കും എംഎല്‍എ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നന്ദി പറഞ്ഞു. ഡിസംബര്‍ 29നായിരുന്നു അപകടം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു തൃക്കാക്കര എംഎല്‍എ. 
 
വേദിയുടെ അരികിലൂടെ നടക്കുന്നതിനിടെ നില തെറ്റിയ എംഎല്‍എ ഉയരത്തില്‍ നിന്ന് സിന്തറ്റിക് ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്‍, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്‍

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

അടുത്ത ലേഖനം
Show comments