തൃക്കാക്കരയിലെ 239 ബൂത്തുകളില്‍ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചത് വെറും 22 ബൂത്തുകളില്‍ മാത്രം. 217 ബൂത്തുകളിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ. മിന്നും വിജയമാണ് ഉമാ തോമസ് കരസ്ഥമാക്കിയത്. കാല്‍ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് തന്റെ സ്ഥാനം ഉറപ്പിച്ചത്.
ഫലം സര്‍ക്കാരിനും കെ റെയിലിനുമെതിരായ താക്കീതെന്ന് ഉമാ തോമസ് പറഞ്ഞു. ജോ ജോസഫിനെതിരെയായിരുന്നില്ല പിണറായിക്കും കൂട്ടര്‍ക്കുമെതിരെയായിരുന്നു മത്സരമെന്നും ചരിത്രവിജയം പിടിയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.
എന്റെ തൃക്കാക്കര എന്നെ സ്വീകരിച്ചു എന്നതിന് നന്ദിയുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ശരിയായത് തിരഞ്ഞെടുത്തു. വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടെന്നും ഭരണകൂടത്തിനെതിരായ തിരുത്തികുറിപ്പാണ് ഈ വിജയമെന്നും ഉമാ തോമസ് പറഞ്ഞു.