Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌ക്കാരം രാഹുല്‍ഗാന്ധിക്ക്; ഒരു ലക്ഷം രൂപയും നേമം പുഷ്പരാജന്‍ രൂപകല്പന ചെയ്ത ശില്പവും സമ്മാനം

Rahul gandhi

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 21 ജൂലൈ 2024 (12:11 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ അനശ്വരമാക്കാന്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ചാണ്ടി പൊതുപ്രവര്‍ത്തക പുരസ്‌കാരം , ഭാരത് ജോഡോ  യാത്ര നടത്തി  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് രാഹുല്‍ഗാന്ധിക്ക് നല്‍കാന്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജന്‍  രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. 
 
ഡോ. ശശി തരൂര്‍ എംപി ചെയര്‍മാനും പെരുമ്പടവം ശ്രീധരന്‍, ഡോ.എം.ആര്‍. തമ്പാന്‍, ഡോ.അച്ചുത് ശങ്കര്‍,ജോണ്‍ മുണ്ടക്കയം  എന്നിവര്‍ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുറയുന്നു, പോകുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക്: ആശങ്ക പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍