പിതാവിന്റെ ആക്രമണം സഹിക്കവയ്യാതെ ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്
ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം അയാള്‍ അവരെ ആക്രമിക്കുകയും രാത്രിയില്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമായിരുന്നു.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ പീഡനം സഹിക്കവയ്യാതെ ഒമ്പതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛന്‍ മദ്യപിച്ച് വീട്ടില്‍ വന്ന് എല്ലാ ദിവസവും തന്നെയും അമ്മയെയും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം അയാള്‍ അവരെ ആക്രമിക്കുകയും രാത്രിയില്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമായിരുന്നു.
കുട്ടിയുടെഫോണില്‍ നിന്ന് ലഭിച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൈകളിലും മുഖത്തും കാലുകളിലും മുറിവേറ്റിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂളില്‍ പോകാന്‍ ഒരിക്കലും അനുവദിക്കുന്നില്ലെന്നും എപ്പോഴും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ഫോണില്‍ നിന്ന് ലഭിച്ച സന്ദേശത്തില്‍ പറയുന്നു.