Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ റെയിൽവേ വികസനത്തിന് 2033 കോടി, വന്ദേഭാരതിൻ്റെ യാത്രാസമയം 5.5 മണിക്കൂറാകും

കേരളത്തിൽ റെയിൽവേ വികസനത്തിന് 2033 കോടി, വന്ദേഭാരതിൻ്റെ യാത്രാസമയം 5.5 മണിക്കൂറാകും
, ചൊവ്വ, 25 ഏപ്രില്‍ 2023 (13:37 IST)
കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപ നീക്കിവെച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനികുമാർ വൈഷ്ണവ്.  വന്ദേഭാരത് അടിപൊളിയാണെന്നാണ് യുവജനം പറയുന്നതെന്നും വന്ദേഭാരതിലൂടെ മികച്ച യാത്രാനുഭവമാകും ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
 
35 വർഷമാണ് വന്ദേ ഭാരത് ട്രെയിനിൻ്റെ പ്രവർത്തനകാലാവധി. 180 കിലോമീറ്ററാണ് ട്രാക്കുകളിലെ ട്രെയിനിൻ്റെ പരമാവധി വേഗം. ട്രാക്കിലെ വളവുകൾ നികത്താനും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ട്രാക്ക് വികസനം പൂർത്തിയാകുന്നതോടെ 36 മുതൽ 48 മാസം കൊണ്ട് തിരുവനന്തപുരം - കാസർകോട് യാത്ര അഞ്ചര മണിക്കൂറായി ചുരുങ്ങുമെന്നും 3-4 വർഷം കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Narendra Modi: ചോദ്യങ്ങളുന്നയിക്കാന്‍ ആര്‍ക്കും അവസരമില്ല, കേരളത്തിനു പുറത്തുള്ള കോളേജുകളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിച്ചത് സംവാദമെന്ന് പറഞ്ഞ്; നനഞ്ഞ പടക്കമായി 'യുവം'