Select Your Language

Notifications

webdunia
webdunia
webdunia
webdunia

Narendra Modi: ചോദ്യങ്ങളുന്നയിക്കാന്‍ ആര്‍ക്കും അവസരമില്ല, കേരളത്തിനു പുറത്തുള്ള കോളേജുകളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിച്ചത് സംവാദമെന്ന് പറഞ്ഞ്; നനഞ്ഞ പടക്കമായി 'യുവം'

പ്രസംഗം അവസാനിപ്പിച്ച മോദി ഉടന്‍ വേദി വിടുകയായിരുന്നു

Narendra Modi: ചോദ്യങ്ങളുന്നയിക്കാന്‍ ആര്‍ക്കും അവസരമില്ല, കേരളത്തിനു പുറത്തുള്ള കോളേജുകളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിച്ചത് സംവാദമെന്ന് പറഞ്ഞ്; നനഞ്ഞ പടക്കമായി 'യുവം'
, ചൊവ്വ, 25 ഏപ്രില്‍ 2023 (10:39 IST)
Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാന്‍ അവസരം ലഭിക്കാതെ വിദ്യാര്‍ഥികള്‍. ബിജെപി സംഘടിപ്പിച്ച 'യുവം' പരിപാടിക്ക് കേരളത്തിനു പുറത്തുനിന്നുള്ള കോളേജുകളില്‍ നിന്നടക്കം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ വേദിയല്ലെന്നും വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും വാഗ്ദാനം ചെയ്താണ് ബിജെപി 'യുവം' പരിപാടി നടത്തിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഇരുന്നുകൊടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. മറിച്ച് 'യുവം' വേദിയില്‍ നരേന്ദ്ര മോദി രാഷ്ട്രീയം പ്രസംഗിക്കുകയായിരുന്നു. 
 
പ്രസംഗം അവസാനിപ്പിച്ച മോദി ഉടന്‍ വേദി വിടുകയായിരുന്നു. ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായിരുന്നില്ല. അതോടെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം ആളുകളും നിരാശരായി. പ്രധാനമന്ത്രിയുമായി യുവാക്കള്‍ക്ക് ഏത് വിഷയത്തെ കുറിച്ചും സംവദിക്കാം എന്ന് ബിജെപി വാഗ്ദാനം ചെയ്തതോടെയാണ് പല പ്രമുഖ കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിയത്. എന്നാല്‍ അതിനു നേര്‍വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത്. 
 
മറ്റൊരു മന്‍ കി ബാത്താണ് യുവം പരിപാടിയില്‍ സംഭവിച്ചത്. മോദി കുറേ രാഷ്ട്രീയം പ്രസംഗിച്ചു. അതിനപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് പരിഹാസങ്ങളും വിമര്‍ശനങ്ങളും. മാധ്യമങ്ങളോട് സംവദിക്കാന്‍ ധൈര്യമില്ലാത്ത മോദി വിദ്യാര്‍ഥികളോട് സംവദിക്കാനും അതേ ഭയം കാണിക്കുന്നു എന്നാണ് വിമര്‍ശനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു