തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ വലിയ ആളുകളെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി
സ്വര്‍ണ്ണ കൊള്ളയില്‍ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ലെന്നും ലാഭമുണ്ടാക്കിയവര്‍ മറ്റുള്ളവരാണെന്നും പോറ്റി പറഞ്ഞു.
സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ വലിയ ആളുകളെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി. സ്വര്‍ണ്ണ കൊള്ളയില്‍ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ലെന്നും ലാഭമുണ്ടാക്കിയവര്‍ മറ്റുള്ളവരാണെന്നും പോറ്റി പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരമാണ് ആദ്യം വിജിലന്‍സിന് മൊഴി നല്‍കിയതെന്നും അവര്‍ക്ക് പിന്നില്‍ വലിയ ആളുകള്‍ ഉണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു.
അതേസമയം സ്വര്‍ണ്ണ കൊള്ള കേസില്‍ പോറ്റിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കഴിഞ്ഞ ദിവസവും റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ പോറ്റിയെ വിട്ടിരുന്നു. രണ്ടു ദിവസത്തെ ചോദ്യംചെയ്തിന് ശേഷമാകും ചെന്നൈ ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യസൂത്രധാരന്‍ മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
നിലവില്‍ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലാണ് പോറ്റിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ശ്രീകോവിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചേക്കും.