Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

സ്വര്‍ണ്ണം വാങ്ങിയതായി ഗോവര്‍ധനനും സമ്മതിച്ചു.

Unnikrishnan Potti sold gold

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 24 ഒക്‌ടോബര്‍ 2025 (18:20 IST)
ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണം വിറ്റുവെന്ന് നിര്‍ണായക മൊഴിയുമായി സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍. ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണ്ണം കര്‍ണാടകയിലെ സ്വര്‍ണ്ണ വ്യാപാരിക്ക് വിറ്റുവെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ബെല്ലാരി സ്വദേശിയായ ഗോവര്‍ധനാണ് പോറ്റി സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ചത്. സ്വര്‍ണ്ണം വാങ്ങിയതായി ഗോവര്‍ധനനും സമ്മതിച്ചു.
 
ശബരിമല സ്വര്‍ണ്ണ പാളിയില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി എന്ത് ചെയ്തു എന്നായിരുന്നു പ്രധാന ചോദ്യം. തൊണ്ടിമുതല്‍ കണ്ടെത്തുകയായിരുന്നു പ്രത്യേകത അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി. സഹായികളില്‍ വര്‍ഷങ്ങളായി തുടരുന്നവര്‍ ഉണ്ടോ എന്നും പോലീസ് വെരിഫിക്കേഷന്‍ നടത്തുന്നുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ ഈ മാസം 31ന് അറിയിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
 
മേല്‍ശാന്തിമാര്‍ക്ക് 20 സഹായികളെങ്കിലും ഉണ്ടാകുമെന്നും അതാത് വര്‍ഷങ്ങളിലെ മേല്‍ശാന്തിമാരാണ് ഇവരെ കണ്ടെത്തുന്നതെന്നും ബോര്‍ഡ് വിശദീകരിച്ചു. മേല്‍ശാന്തിമാര്‍ക്ക് ഓണറേറിയം ആണെന്ന് നല്‍കുന്നതെന്നും ഇവരുടെ സഹായികള്‍ക്ക് പ്രതിഫലം നല്‍കുന്നില്ലെന്നും വിശദീകരിച്ചു. അതേസമയം ശാന്തിക്കാരുടെ സഹായികളായി വര്‍ഷങ്ങളായി തുടരുന്നവര്‍ ശബരിമലയില്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു. സഹായികള്‍ക്ക് ബോര്‍ഡിനോട് ഉത്തരവാദിത്വമുണ്ടോയെന്നും അല്ലെങ്കില്‍ ബോര്‍ഡ് കുഴപ്പത്തിലാകില്ലേയെന്നും കോടതി ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ