Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള പൊലീസിനെ ഇനി മെറിൻ നയിക്കും

ഇത് താൻടാ പൊലീസ്! മെറിൻ ഇനി പാർട്ടി കമാൻഡർ

കേരള പൊലീസിനെ ഇനി മെറിൻ നയിക്കും
, വെള്ളി, 10 ഫെബ്രുവരി 2017 (09:28 IST)
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ആയിരത്തോളം വരുന്ന പൊലീസ് പടയെ നയിക്കുന്നത് യുവ ഐ പി എസുകാരി മെറിൻ ജോസഫ് ആയിരിക്കും. കേരളത്തിൽ നിന്നു മറ്റൊരു സംസ്ഥാനത്തു തെരഞ്ഞെടുപ്പു സുരക്ഷാച്ചുമതലകൾക്കു പോകുന്ന പൊലീസ് സേനയെ നയിക്കുന്ന ആദ്യ വനിത ഐ പി എസുകാരി എന്ന റെക്കോർഡും ഇനി മെറിനു സ്വന്തം.
 
കേരളത്തിൽ നിന്നു പോയ 10 കമ്പനി പൊലീസിന്റെ പാർട്ടി കമാൻഡറാണു മെറിൻ ജോസഫ്. നൂറോളം പേർ വരുന്ന ഓരോ കമ്പനിക്കും ഒരു കമാൻഡറുണ്ട്. ഇവരുടെ നിയന്ത്രണമാണു പാർട്ടി കമാൻഡറെന്ന നിലയിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥയായ മെറിൻ ജോസഫിന്റെ ചുമതല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യാപകരെ ആവേശം കൊള്ളിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗം, പക്ഷേ കിട്ടിയതോ എട്ടിന്റെ പണി!