Webdunia - Bharat's app for daily news and videos

Install App

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ശക്തി പ്രാപിച്ച് കാലവര്‍ഷക്കാറ്റ്; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു

രേണുക വേണു
തിങ്കള്‍, 15 ജൂലൈ 2024 (14:28 IST)
വടക്കന്‍  കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് (ജൂലൈ 15) അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍  204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments