Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി സര്‍ക്കാര്‍ ഓഫീസുകളിലും യുപിഐ വഴി പണമടയ്ക്കാം

ഇനി സര്‍ക്കാര്‍ ഓഫീസുകളിലും യുപിഐ വഴി പണമടയ്ക്കാം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ജൂലൈ 2024 (08:42 IST)
ഇനി സര്‍ക്കാര്‍ ഓഫീസുകളിലും യുപിഐ വഴി പണമടയ്ക്കാം. ഇതിനുള്ള അനുമതി ധനവകുപ്പ് നല്‍കിയിരിക്കുകയാണ്. നിലവില്‍ ഇ-രസീതുകള്‍ വഴിയാണ് പണം സ്വീകരിക്കുന്നത്. ഈ തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ ആണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനുപകരം അതാത് ഓഫീസുകളില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കും. 
 
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. ഇനി പണം അടയ്ക്കാന്‍ ട്രഷറിയും അക്ഷയ കേന്ദ്രങ്ങളിലും പോകേണ്ട ആവശ്യം ജനങ്ങള്‍ക്ക് വരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് മഴ കനക്കും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്