Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഗദൈവങ്ങളോട് പ്രത്യേക ഇഷ്ടം, യൂട്യൂബില്‍ പാമ്പുകളുടെ വീഡിയോ സ്ഥിരമായി കാണും; ഉത്രയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി സൂരജ്

Uthra
, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (09:42 IST)
ഭാര്യ ഉത്രയെ കൊല്ലാന്‍ വിദഗ്ധമായി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു സൂരജ്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൊല്ലണമെന്നായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ സ്വത്തെല്ലാം സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു സൂരജിനുണ്ടായിരുന്നത്. ബിരുദ ധാരിയായ സൂരജ് നാട്ടിലെ സ്വകാര്യ പണമിടപാട് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നാഗദൈവങ്ങളോട് പ്രത്യേക ആരാധനയുണ്ടായിരുന്നു. പാമ്പുകളെ കുറിച്ച് യൂട്യൂബ് വീഡിയോ സ്ഥിരമായി കണ്ടിരുന്നു. അപകടങ്ങളുടെ വീഡിയോ പ്രത്യേകം സെര്‍ച്ച് ചെയ്ത് കണ്ടിരുന്നു. മണിക്കൂറുകളോളം ഇത്തരം വീഡിയോകള്‍ യൂട്യൂബില്‍ കാണും. പാമ്പിനെ കൊണ്ട് ഭാര്യയുടെ കഥ കഴിക്കാന്‍ സൂരജ് ലക്ഷ്യമിട്ടത് തന്നെ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. വീട്ടിലേക്ക് വന്ന പാമ്പ് ഉത്രയെ കടിച്ചതാണെന്ന് പറഞ്ഞാല്‍ എല്ലാവരും വിശ്വസിക്കുമല്ലോ എന്നാണ് സൂരജ് കരുതിയത്. 
 
പാമ്പുകളെ കുറിച്ചുള്ള ഓരോ കാര്യങ്ങളും സൂരജ് പ്രത്യേകം അന്വേഷിച്ചറിഞ്ഞിരുന്നു. പാമ്പ് കടിയേറ്റാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മരിക്കാന്‍ എടുക്കുന്ന സമയം തുടങ്ങിയവയെല്ലാം സൂരജ് അറിഞ്ഞുവച്ചു. അണലിയെ ഉപയോഗിച്ച് ആദ്യം ഉത്രയെ കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍, ആദ്യ പരിശ്രമം പരാജയപ്പെട്ടു. പക്ഷേ, ആര്‍ക്കും സംശയം തോന്നിയില്ല. ആദ്യ തവണ പാമ്പ് കടിയേറ്റ ഉത്രയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് ഐസിയുവിന്റെ പുറത്തിരുന്ന് സൂരജ് പാമ്പുകളെ കുറിച്ചുള്ള വീഡിയോ തുടര്‍ച്ചയായി കണ്ടിരുന്നു. ഉത്രയെ കൊല്ലാനുള്ള ഉദ്യമത്തില്‍ നിന്നു സൂരജ് പിന്മാറിയില്ല. രണ്ടാം തവണ ലക്ഷ്യം കാണുകയും ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദി രാജകുടുംബം ട്രംപിന് നല്‍കിയിരുന്നത് വ്യാജ സമ്മാനങ്ങള്‍!