Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്ര വധക്കേസ് വിധി ഈമാസം 11ന്; സൂരജിന് പരമാവധി ശിക്ഷ നല്‍കാന്‍ അന്വേഷണ സംഘം

Uthra Murder Case

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (09:13 IST)
ഉത്ര വധക്കേസ് വിധി ഈമാസം 11ന് നടക്കും. അതേസമയം ഉത്രയുടെ ഭര്‍ത്താവ് കൂടിയായ സൂരജിന് പരമാവധി ശിക്ഷ നല്‍കാന്‍ അന്വേഷണ സംഘം പഴുതടച്ച കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് ആറിനാണ് നാടിനെ നടുക്കിയ സംഭവം കൊല്ലം ആഞ്ചലില്‍ നടന്നത്.
 
സന്തോഷ് എന്നയാളില്‍ നിന്ന് വാങ്ങിയ മൂര്‍ഖനെ ഉപയോഗിച്ച് രണ്ട് തവണ ഉത്രയെ കടിപ്പിക്കുകയായിരുന്നു. ജ്യൂസില്‍ മയക്കുപൊടി നല്‍കി ഉത്രയെ മയക്കിയ ശേഷമാണ് സൂരജ് കുറ്റകൃത്യം നടത്തിയത്. സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; സാധാരണക്കാര്‍ക്ക് ഇരുട്ടടി