Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്രയെ കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു

ഉത്രയെ കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു

ശ്രീനു എസ്

കൊല്ലം , ചൊവ്വ, 9 ജൂണ്‍ 2020 (11:41 IST)
ഉത്രയെ കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്ന് പരിശോധനാ ഫലം ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും. സൂരജ് കൊണ്ടുവന്ന പാമ്പിന്റെ സാംപിളും ഉത്രയുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും പരിശോധിച്ചാണ് വിദഗ്ധര്‍ ഇക്കാര്യം ഉറപ്പിച്ചത്.
 
പാമ്പു പിടുത്തക്കാരന്‍ സുരേഷില്‍ നിന്നു മൂര്‍ഖന്‍ പാമ്പിനെ വാങ്ങി മേയ് ആറിനാണ് ഉത്രയുടെ അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരിയിലെ വീട്ടില്‍ വച്ച് ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയില്‍ പാമ്പിനെക്കൊണ്ടു സൂരജ് കടിപ്പിക്കുന്നത്. 11ദിവസം പാമ്പിനെ പട്ടിണിക്കിട്ട ശേഷമായിരുന്നു സൂരജ് ഈ ക്രൂരത കാട്ടിയത്. കൃത്യം നടത്തുന്നതിനു മുന്‍പ് സൂരജ് സ്വയം തയ്യാറാക്കിയ ജൂസില്‍ ഉറങ്ങാനുള്ള മരുന്ന് കലര്‍ത്തി ഉത്രയ്ക്ക് നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാണിക്കയായി ലഭിച്ച സ്വർണം 1,200 കിലോയിലധികം, ഉരുക്കി റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ ദേവസ്വം ബോർഡ്