Publish Date: Tue, 09 Jun 2020 (10:49 IST)
Updated Date: Tue, 09 Jun 2020 (11:03 IST)
ലോക്ക് ഡൗണ്‍ ഇളവുകള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ ഇന്നുമുതല്‍ തുറക്കും. എന്നാല്‍ നഗരമേഖലകളിലെ മുസ്ലീം പള്ളികള്‍ തുറക്കില്ലായെന്ന് നേരത്തേ മതസംഘടനകള്‍ പറഞ്ഞിരുന്നു. ശുചികരണ ജേലികള്‍ നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ടായിരുന്നു. 75 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. കൂടാതെ ഹോട്ടലുകളും ഇന്ന് തുറക്കുന്നുണ്ട്.
എന്നാല്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രം ഈമാസം തുറക്കില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. അതേസമയം വൈറസ് ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തേണ്ടതില്ലെന്ന് അഖില കേരള തന്ത്രി സമാജം മുഖ്യമന്ത്രിക്ക് കത്തുനല്‍കി.