പിണറായി - എംഎം മണി കൂട്ടുകെട്ട് സംസ്ഥാനത്ത് വർഗീയവികാരം ഇളക്കിവിടുകയാണ്; രൂക്ഷവിമര്‍ശനവുമായി വി എം സുധീരന്‍
എംഎം മണി കേരളത്തിന് അപമാനമെന്ന് വി.എം സുധീരന്‍
മന്ത്രി എം എം മണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വി എം സുധീരന്‍ രംഗത്ത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി സബ് കലക്ടറായ ശ്രീറാം വെങ്കിട്ട രാമനെതിരെ എം എം മണി കഴിഞ്ഞ ദിവസം നടത്തിയ ചില പ്രസ്താവനകളെ ഉദ്ധരിച്ചാണ് സുധീരന്റെ വിമര്‍ശനം. കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ തുടര്‍ന്ന് സബ് കലക്ടര്‍ സംഘിയാണെന്ന് അടക്കമുള്ള പ്രസ്താവനകളായിരുന്നു എം.എം മണി നടത്തിയത്. ഇതിനെതിരെയാണ് സുധീരന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചത്.
സുധീരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: