Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില കുറയ്ക്കാൻ അത്ര താൽപര്യമുണ്ടെങ്കിൽ സംസ്ഥാനം കുറയ്ക്കട്ടെ: ഇന്ധന വില വർധനവിൽ വി മുരളീധരൻ

വില കുറയ്ക്കാൻ അത്ര താൽപര്യമുണ്ടെങ്കിൽ സംസ്ഥാനം കുറയ്ക്കട്ടെ: ഇന്ധന വില വർധനവിൽ വി മുരളീധരൻ
, വ്യാഴം, 28 ജനുവരി 2021 (09:40 IST)
കൊച്ചി: ഇന്ധന വില കുറയ്ക്കാൻ അത്രയ്ക്ക് താൽപര്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാർ വില കുറയ്ക്കട്ടെ എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നികുതി കുറയ്ക്കുന്ന പ്രശ്നമേയില്ല എന്നാണ് തോമസ് ഐസക് പറഞ്ഞത് കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല എന്നും വി മുരളീധരൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതിയുടെ വലിയ അംശം ക്ഷേമ പദ്ധതികളുടെ ഭാഗമായി സംസ്ഥാന സർക്കാരുകൾക്ക് നൽകുകയാണ്. അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിൽ മാത്രമല്ല ഇന്ധന വില നിശ്ചയിയ്ക്കുന്നത്. ട്രാൻസ്‌പോർട്ടേഷന്ന് ചെലവ്, പ്രൊസസിങ് ചെലവ്, പല കരാറുകൾ അതിന്റെ കൂടെ നികുതിയും വരും. അൻപത് ശതമാനത്തോളം നികുതിയാണ്. ആ നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെയാണ്. അത്ര താൽപര്യമുള്ള ആളുകളാണെങ്കിൽ സംസ്ഥാന സർക്കാർ കുറച്ചാൽ മതി. മുൻപ് പല ഘങ്ങളിലും കേന്ദ്രം നികുതി കുറച്ചിട്ടുണ്ട് എന്നും വി മുരളീധരൻ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ തീയറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിയ്ക്കാം: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം