Webdunia - Bharat's app for daily news and videos

Install App

ഏഷ്യാനെറ്റ് മാപ്പുപറഞ്ഞു, രണ്ടുനീതി പാടില്ല എന്നതിനാൽ മീഡിയ വണ്ണിന്റെ വിലക്കും നിക്കി: മാധ്യമ വിലക്കിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

Webdunia
ശനി, 7 മാര്‍ച്ച് 2020 (16:57 IST)
തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത വിഷയത്തില്‍ മലയാള വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞതിനാലാണ് വിലക്ക് നീക്കിയത് എന്നും ഒരേ തെറ്റിന് രണ്ട് ശിക്ഷ നൽകാൻ പാടില്ല എന്നതിനാലാണ് മീഡിയാ വണിന്റെ വിലക്ക് പിന്നീട് പിൻവലിച്ചത് എന്നും വി മുരളീധരൻ പറഞ്ഞു.  
 
വാര്‍ത്താ പ്രക്ഷേപണം സംബന്ധിച്ചുള്ള കേബിള്‍ ടിവി നിയമം ലംഘിച്ചതിനാലാണ് ചാനലുകൾത്തിരെ നടപടിയെടുത്തത്. ആര്‍എസ്‌എസിനെതിരെ വാര്‍ത്ത കൊടുക്കാം.  ജയ്ശ്രീറാം വിളിക്കാത്തവരെ മര്‍ദ്ദിച്ചു, പള്ളികള്‍ പൊളിച്ചു എന്നെല്ലാം ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉളവാക്കുന്ന വിധത്തില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ഈ ചാനലുകള്‍ പ്രചരിപ്പിച്ചു അതിനാലാണ് നടപടി സ്വികരിച്ചത്. 
 
ജനരോശം ഭയന്ന് വിലക്ക് പിന്‍വലിച്ചതാണെന്ന വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രയോഗമാണ് ഓര്‍മ്മ വരുന്നത്. നിയമം പാലിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും പരസ്പര വിദ്വേഷമുണ്ടാക്കുന്ന റിപ്പോര്‍ട്ടിങ് പാടില്ലെന്നത് ജനാധിപത്യ സംവിധാനത്തിലെ നിയമമാണെന്നും മുരളീധരന്‍ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments