Webdunia - Bharat's app for daily news and videos

Install App

ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്നു: സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ്

ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്നു: സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ്

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (12:31 IST)
നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ് അച്യുതാനന്ദൻ. സർക്കാരിന്റെ വികസന കാഴ്‌ചപ്പാടിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസനത്തിന്റേയും സുസ്ഥിരവികസനത്തിന്റേയും അതിൽ വരമ്പ് നിശ്ചയിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം ശക്തമായ മഴ തന്നെയാണ്. എന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളാണ്. നമ്മുടെ നയ രൂപീകരണത്തിൽ പിഴവ് സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദുരന്ത നിവാരണത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
'കേരളത്തിലെമ്പാടുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കണം. അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കണം. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് കേരളം രാഷ്‌ട്രീയമായാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് പൊരുതാനുള്ള ശേഷി കേരളത്തിനില്ലെന്ന് മനസ്സിലാക്കണം. പരമ്പരാഗത ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചു കളഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. അശാസ്ത്രീയമായ വികസനത്തിനായി വിലകൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടമാണ്. വികസനം വേണ്ടെന്ന് ആരും പറയില്ല. കൃത്യമായ മാസ്റ്റര്‍ പ്ലാനില്ലാതെ വ്യക്തിഗത വികസന പ്രവർത്തനങ്ങൾ നടത്തരുത്.
 
ചിലർക്ക് മുന്നിൽ നിയമം വഴിമാറുകയും അത് പല വിമർശനങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നു. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ഇടയ്ക്ക് വെച്ച് നിര്‍ത്തിവെക്കേണ്ടി വന്നു. ഇത് വീണ്ടും ആരംഭിക്കണം. വികസനത്തിന്റെ പേരില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണ'മെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments