വി എസിനെ കാണണമെന്ന് രാഷ്‌ട്രപതി; കേരളത്തിലെത്തിയ റാംനാഥ് കോവിന്ദിനെ കാണാൻ വി എസ് രാജ്‌ഭവനിലെത്തി

വി എസിനെ കാണണമെന്ന് രാഷ്‌ട്രപതി; കേരളത്തിലെത്തിയ റാംനാഥ് കോവിന്ദിനെ കാണാൻ വി എസ് രാജ്‌ഭവനിലെത്തി

ചൊവ്വ, 7 ഓഗസ്റ്റ് 2018 (13:00 IST)
വി എസ് രാജ്‌ഭവനിലെത്തി രാഷ്‌ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി. കേരളത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയ്‌ക്ക് വി എസ് അച്യുതാനന്ദനെ കാണാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് വി എസ് രാജ്‌ഭവനിലെത്തിയത്. 
 
ഇന്നലെ രാവിലെ നടന്ന നിയമസഭ വജ്രജൂബിലിയോടനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തോട് രാഷ്‌ട്രപതി തന്റെ മോഹം പറഞ്ഞത്. തുടര്‍ന്ന് നടന്ന പരിപാടിയിലെ പ്രസംഗത്തില്‍ അദ്ദേഹം വി എസിനെ പരാമര്‍ശിക്കുകയും ചെയ്തു. 
 
ശേഷം, വൈകിട്ട് അഞ്ചുമണിക്ക് വി എസ് രാജ്ഭവനിലെത്തുകയായിരുന്നു. ഈ പ്രായത്തിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്നതിന്റെ സന്തോഷം പറഞ്ഞാണ് രാഷ്ട്രപതി വി എസിനെ സ്വീകരിച്ചത്. ഇരുവരും ചായസല്‍ക്കാരത്തിന് ശേഷമാണ് പിരിഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; മൂന്ന് മരണം, എട്ട് പേർക്കായി തിരച്ചിൽ നടത്തുന്നു