കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

ചൊവ്വ, 24 ജൂലൈ 2018 (17:03 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദൻ ഡി ജി പിക്ക് കത്ത് നൽകി‍. കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമാണെന്നിരിക്കെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകരുതെന്ന് കത്തില്‍ പറയുന്നു.
 
പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ല. 
 
പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങള്‍ വ്യക്തമാക്കി ഒരു കന്യാസ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയും അനുബന്ധ തെളിവുകളും ഉൾപ്പെടെയുള്ള കാര്യങ്ങളും വി എസ് ഡിജിപിക്ക് കൈമാറി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉരുട്ടിക്കൊലക്കേസ് വിധി കുറ്റം ചെയ്യുന്നവർക്ക് പാഠം: വി എസ്