Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തും, വാക്സിനേഷൻ ശനിയാഴ്ച മുതൽ

വാർത്തകൾ
, ബുധന്‍, 13 ജനുവരി 2021 (07:19 IST)
തിരുവനന്തപുരം: ആദ്യഘട്ട വാക്സിനേഷനുവേണ്ടിയുള്ള കൊവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തും. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുമുള്ള 4,33,500 കൊവിഷീൽഡ് കൊവിഡ് വാക്സിൻ ഡോസുകളാണ് കേരളത്തിന് അനുവദിച്ചിരിയ്ക്കുന്നത്. ശനിയാഴ്ച വാക്സിൻ കുത്തിവയ്പ്പ് ആരംഭിയ്ക്കും. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പ്രതിരോധത്തിൽ മുൻനിരയി പ്രവർത്തിച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇന്ന് രണ്ടുമണിയോടെ പൂനെയിൽനിന്നും വാക്സിനുമായി വിമാനം പുറപ്പെടും. വൈകിട്ട് ആറോടെ തിരുവനന്തപുരത്ത് വാക്സിൻ എത്തും. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസുമാണ് എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്താനും ചൈനയും ചേർന്ന് രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്ടിക്കുന്നു, ഈ കൂട്ടുകെട്ട് അവഗണിക്കാനാവില്ല