Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് വേട്ട: യുവതി അടക്കം ഒമ്പതു പേര്‍ അറസ്റ്റില്‍

നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് വേട്ട: യുവതി അടക്കം ഒമ്പതു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (17:58 IST)
വാഗമണ്‍: വാഗമണ്ണിലെ റിസോര്‍ട്ടില്‍ നടന്ന നിശാ പാര്‍ട്ടിക്കിടെ നടത്തിയ പരിശോധനയില്‍ മയക്കു മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ ഒരു യുവതി അടക്കം ഒമ്പതു പേരെ പോലീസ് അറസ്‌റ് ചെയ്തു.
 
തൊടുപുഴ സ്വദേശി അജ്മല്‍ (30), മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്‍ (26), എടപ്പാള്‍ സ്വദേശി നബീല്‍ (36), കോഴിക്കോട് സ്വദേശികളായ സല്‍മാന്‍ (38), അജയ് (47), ഷൗക്കത്ത് (36), കാസര്‍കോട് സ്വദേശി മുഹമ്മദ് റഷീദ് (31), ചാവക്കാട് സ്വദേശി നിഷാദ് (36) തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ് (23) എന്നിവരെയാണ് അറസ്‌റ് ചെയ്തത്.  സി.പി.ഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുടിക്കാറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്.
 
കേസില്‍ റിസോര്‍ട്ട് ഉടമയെ പ്രതി ചേര്‍ക്കുന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ഞായറാഴ്ച രാത്രിയിലാണ് വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നര്‍ക്കോട്ടിക്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ലഹരി മരുന്ന് വേട്ട നടത്തിയത്. റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ ആകെ 60 പേരായിരുന്നു പങ്കെടുത്തത്. ഓണ്‍ലൈന്‍ വഴിയാണ് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇവര്‍ ഇവിടെ എത്തിചേര്‍ന്നത്.
 
പിറന്നാള്‍ ആഘോഷം എന്ന പേരിലാണ് ഇതിനു മുമ്പും ഇവര്‍ പാര്‍ട്ടി നടത്തിയിരുന്നത്. ഇപ്പോള്‍ നടന്ന പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയവരും ലഹരി മരുന്ന് എത്തിച്ചവരുമാണ് പിടിയിലായത്. ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത് എന്നാണ് പോലീസ് അറിയിച്ചത്. .എല്‍.എസ് ഡി ഉള്‍പ്പെടെയുള്ള ലഹരി മുന്നും ഹെറോയിന്‍, കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിവേഗ കോവിഡ് വൈറസ്: ബ്രിട്ടനിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക്