ഒറ്റ നോട്ടത്തില് ഇത് യൂറോപ്പിലെ ഏതു രാജ്യമാണെന്ന് ആരും ചോദിച്ചുപോകുന്ന വാഗ്ഭടാനന്ദ പാര്‍ക്കിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തരംഗം. ഒഞ്ചിയത്തെ നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ ദേശീയ പാതവരെയുള്ള റോഡാണ് ഇത്തരത്തില്‍ നവീകരിക്കപ്പെട്ടത്. നവോത്ഥാന നായകന്‍ വാഗ്ഭടാനന്ദനോടുള്ള ആദര സൂചകമായി ആ പേരും നല്‍കി.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പാര്‍ക്കിന്റെ ചിത്രങ്ങള്‍ വൈറലായത്. കുട്ടികള്‍ക്കുള്ള പാര്‍ക്കും ജിംനേഷ്യവും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പാതകളും ശുചിമുറികളും എല്ലാം ഇവിടെ ഉണ്ട്. വിനോദ സഞ്ചാര വകുപ്പ് 2.80കോടി രൂപ ചിലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്.
ഹാപ്പനിംങ് പ്ലേസ് എന്ന ആശയത്തിലാണ് പാര്‍ക്കിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്. പാര്‍ക്കിനെ അഭിനന്ദിച്ച് നിരവധിപേര്‍ തന്നോട് അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു.