കൊട്ടാരക്കരയ്ക്കടുത്ത് വാളകത്ത് തിരുവോണ ദിവസം രാവിലെ മരിച്ച മധ്യവയസ്‌കനെ മരണത്തില്‍ ദുരൂഹത. നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണി എന്ന 60 കാരന്റെ മൃതദേഹം കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലായിരുന്നു വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
അതെ സമയം ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രണ്ട് പേരെ കാണാനില്ല. സംശയത്തിന്റെ പേരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ നാലുപേരും തിരുവോണ ദിവസം ഒരുമിച്ചിരുന്നു മദ്യപിച്ചു എന്നും ഇതിനിടെ താന്‍ ഉറങ്ങിപ്പോയി എന്നുമാണ് പിടിയിലായ ആള്‍ പറയുന്നത്. രാവിലെ ഉണര്‍ന്നപ്പോഴാണ് ഉണ്ണി മരിച്ചുകിടക്കുന്നത് കണ്ടത് എന്നും അയാള്‍ പറയുന്നു.
എന്നാല്‍ ഇയാളുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നാണ് പോലീസ് പറയുന്നത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ട് പേരെ പിടികൂടാനായി പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.