വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജിയില്‍ അവധിക്കാലത്തിനുശേഷം ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. തങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി റദ്ദാക്കി തുടര്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ ആകാമെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ സിബിഐയുടെ കണ്ടെത്തല്‍ യുക്തിഭദ്രമല്ലെന്നും കൊലപാതക സാധ്യത പരിശോധിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. മാതാപിതാക്കള്‍ക്കെതിരെ ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. കൂടാതെ മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്.