വാളയാറിലെ ആദ്യ കുട്ടിയുടേത് ആത്മഹത്യ തന്നെ, പക്ഷേ ഇളയകുട്ടിയുടേത് കൊലപാതകം?
മൂത്തകുട്ടിയെ പീഡിപ്പിച്ചവർ ഉളയ പെൺകുട്ടിയേയും പീഡിപ്പിച്ചു?
വാളയാറിൽ സഹോദരിമാർ മരണാപ്പെട്ട സംഭവത്തിൽ ഇളയകുട്ടിയുടേത് കൊലപാതകമെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. മൂത്തകുട്ടിയുടേത് ദുരൂഹമരണമല്ല ആത്മഹത്യ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. പീഡനത്തിനിരയായവരില്‍ ഇളയ കുട്ടിയുടെ മരണമാണ് കൊലപാതകസാധ്യതയില്‍ പരിഗണിക്കുന്നത്.
പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളവരിൽ മൂന്ന് പേർ ഉളയകുട്ടിയേയും പീഡിപ്പിച്ചതായും സൂചനയുണ്ട്. ഇളയകുട്ടിയുടെ മരണം സംഭവിച്ചത് തൂങ്ങിയതുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇത് കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ്. കുട്ടിയുടെ ഉയരവും മുറിയുടെ മറ്റ് സാഹചര്യങ്ങളും കണക്കാക്കിയാണിത്.
മൂത്തകുട്ടി മരിച്ചദിവസം രണ്ടുപേര്‍ വീടിന് സമീപത്തുനിന്ന് പോകുന്നത് കണ്ടതായി ഇളയകുട്ടി മൊഴിനല്‍കിയിരുന്നു. തന്നെ ഒരാൾ പീഡിപ്പിച്ചതായി മരിക്കും മുമ്പേ ആദ്യത്തെ കുട്ടി കൂട്ടുകാരികളോട് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.