എന്‍എസ്എസിന്റെ പിന്തുണയില് ശശിതരൂരിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് അംഗങ്ങള്‍ മാത്രം വോട്ടുചെയ്താല്‍ തരൂര്‍ ജയിക്കില്ലെന്നും അതുകൊണ്ടുതന്നെ രാഷ്ട്രിയ ഭാവി അവസാനിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൂടാതെ ദില്ലി നായരായിരുന്ന ആള്‍ ചങ്ങനാശേരിയില്‍ എത്തിയപ്പോള്‍ തറവാടി നായര്‍ എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോയെന്നും അദ്ദേഹം പറഞ്ഞു.