Publish Date: Fri, 12 May 2023 (10:44 IST)
Updated Date: Fri, 12 May 2023 (10:46 IST)
വന്ദനകൊലക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. റൂറല്‍ ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. റൂറല്‍ എസ്.പി. എം.എല്‍. സുനില്‍കുമാറിന് മേല്‍നോട്ടവും കൈമാറി. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പിഴവുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ എപ്പോള്‍ കസ്റ്റഡിയില്‍ ലഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. സംഭവത്തില്‍ ലോക്കല്‍ പോലീസിനെതിരേ ഹൈക്കോടതിയുള്‍പ്പടെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.