Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്ദേഭാരത് മിഷൻ 2.0: ലണ്ടൻ, പാരീസ്, റോം എന്നിവിടങ്ങളിൽനിന്നും കൊച്ചിയിലേക്ക് പ്രത്യേക വിമാനങ്ങൾ

വന്ദേഭാരത് മിഷൻ 2.0: ലണ്ടൻ, പാരീസ്, റോം എന്നിവിടങ്ങളിൽനിന്നും കൊച്ചിയിലേക്ക് പ്രത്യേക വിമാനങ്ങൾ
, വ്യാഴം, 14 മെയ് 2020 (09:18 IST)
വന്ദേഭാരത് മിഷൻ രണ്ടാം‌ഘട്ടത്തിൽ ലണ്ടൻ റോം പാരീസ് എന്നിവിടങ്ങളിൽനിന്നും പ്രത്യേക വിമാനങ്ങൾ കൊച്ചിയിലേയ്ക് പ്രവസികളെ എത്തിയ്ക്കും. മെയ് 19ന് കൊച്ചി ലണ്ടൻ ഹീത്രു വിമാനതാവളത്തിൽനിന്നും കൊച്ചിയിലേയ്ക്ക് പ്രത്യേക എയർ ഇന്ത്യ വിമാനം സർവീസ് നടത്തും. റോമിൽനിന്നും പാരീസിൽനിന്നും പ്രത്യേക വിമാനങ്ങൾ കൊച്ചിയിലേയ്ക്ക് അനുവദിച്ചിട്ടുണ്ട്.   
 
ലണ്ടൻ-കൊച്ചി-വിജയവാഡ, ലണ്ടൻ-വാരണാസി-ഗയ, ലണ്ടൻ-അഹമ്മദാബാദ്–ഇൻഡോർ, ലണ്ടൻ-ഡൽഹി–ജയ്പുർ, മാഞ്ചസ്റ്റർ-അമൃത്‌സർ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ലണ്ടനിൽനിന്നും ഇന്ത്യയിലേയ്ക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ള സർവീസുകൾ. പാരീസിൽനിന്നുമുള്ള വിമാനം ബംഗളുരു വഴിയാകും കൊച്ചിയിലേയ്ക്ക് സർവീസ് നടത്തുക. 50.000 രൂപയായിരിയ്ക്കും ടിക്കറ്റ് നിരക്ക്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ സ്വാഭാവിക വൈറസ് അല്ല, ലാബിൽ ഉണ്ടായത്: നിതിൻ ഗഡ്കരി