Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതിലിൽ ഭയന്ന് സംഘപരിവാർ; മതില്‍ പൊളിക്കാന്‍ വയലിന് തീയിട്ടു, സ്ത്രീകൾക്ക് നേരെ ആക്രമണം

മതിലിൽ ഭയന്ന് സംഘപരിവാർ; മതില്‍ പൊളിക്കാന്‍ വയലിന് തീയിട്ടു, സ്ത്രീകൾക്ക് നേരെ ആക്രമണം
, ബുധന്‍, 2 ജനുവരി 2019 (08:47 IST)
കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വനിതാ മതില്‍ തടഞ്ഞു. ഇതേതുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷം നടന്നു. വനിതാ മതില്‍ ഉയര്‍ത്തുന്ന റോഡ് ബിജിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറുകയായിരുന്നു. മതില്‍ പൊളിക്കുന്നതിനായി റോഡരികില്‍ തീയിട്ടു. 
 
വനിതകൾക്ക് നേരെ കല്ലേറ് തുടങ്ങിയതോടെ പൊലീസ് ലാത്തി വീശി. കല്ലേറില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറിൽ നിരവധി സ്ത്രീകൾക്കാണ് പരുക്കേറ്റത്. പല സ്ഥലങ്ങളിലും മതില്‍ ഒരു വലിയ ആള്‍ക്കൂട്ടം തന്നെയായി മാറി.
 
670 കിലോമീറ്റര്‍ ഉടനീളം ഒരു സ്ഥലത്തും മുറിയാതെ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന്‍, വൃന്ദ കാരാട്ട്, ആനി രാജ, തോമസ് ഐസക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ വെള്ളയമ്പലത്തെ വേദിയില്‍ എത്തി.  
 
ആരോഗ്യമന്ത്രി കെ.കെ ശൈലജ കാസര്‍ഗോഡ് ആദ്യ കണ്ണിയായി മാറിയപ്പോള്‍ തിരുവനന്തപുരത്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടായിരുന്നു അവസാന കണ്ണി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാം മുന്നോട്ട്, നട്ടെല്ലുള്ള ആളുകൾ ഉണ്ട് ഇവിടെ: വനിത മതിലിൽ പങ്കു ചേർന്ന് റിമ കല്ലിങ്കൽ