ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ് ഐയെ തൊട്ടില്ല - മൂന്നു പൊലീസുകാർക്കു സസ്പെൻഷൻ
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ് ഐയെ തൊട്ടില്ല - മൂന്നു പൊലീസുകാർക്കു സസ്പെൻഷൻ
വരാപ്പുഴയിലെ യുവാവിന്റെ കസ്റ്റഡി മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി. മരണപ്പെട്ട ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസ്ഐക്കെതിരെ തൽക്കാലം നടപടിയെടുക്കില്ല.
ശ്രീജിത്ത് തന്റെ അച്ഛനെ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്ന് വാസുദേവന്റെ മകൻ വിനീഷ് മൊഴി നൽകിയത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.