Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരാപ്പുഴ വാസുദേവന്റെ വീടാക്രമിച്ച യഥാർഥ പ്രതികൾ കോടതിയിൽ കീഴടങ്ങി; സംഭവത്തിൽ ശ്രീജിത് കൂടെയുണ്ടായിരുന്നില്ലെന്ന് പ്രതികൾ

കീഴടങ്ങിയത് പൊലീസിന്റെ കണ്ണ് വെട്ടിച്ച്

വാർത്ത ശ്രീജിത് വധം കോടതി വാസുദേവൻ News Sreejith murder Court Vasudevan Varapuzha
, ശനി, 5 മെയ് 2018 (17:29 IST)
വരാപ്പുഴ വീടാക്രമണക്കേസിലെ യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങി. പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് തടയാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പോലിസിന്റെ കണ്ണുവെട്ടിച്ച് ഇവർ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ മൂന്നു പ്രതികളേയും കോടതി റിമാന്റ് ചെയ്തു. വാസുദേവന്റെ വീടാക്രമിച്ചതിൽ ശ്രീജിത് ഉണ്ടായിരുന്നില്ല എന്ന് ഇവർ കോടതിയിൽ വ്യക്തമാക്കി.
 
വസുദേവന്റെ വീടാക്രമിച്ച സംഭവത്തിൽ പ്രതിയാണെന്ന്‌ ശ്രീജിത് എന്ന് വരുത്തി തീർക്കാൻ പൊലീസ് വ്യാജരേഖ ചമച്ചതായി ഇതിൽ നിന്നും വ്യക്തമായി. ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം കാണിച്ചിരുന്നു എന്ന് പ്രത്യേക അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു. കേസ് രേഖയിൽ നിന്നും കാണാതായ രേഖയുടെ പകർപ്പ് എസ് പി എ വി ജോർജ്ജാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവരുടെ രോമത്തില്‍ പോലും നിങ്ങള്‍ തൊടില്ല’ - ഫഹദിനും പാര്‍വതിക്കും കട്ട സപ്പോര്‍ട്ട്