Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദനി നമസ്കരിക്കാൻ പള്ളിയിൽ കയറുന്നത് പൊലീസ് തടഞ്ഞു; പാലക്കാട്ട് കർണ്ണാടക പൊലീസിനു നേരെ പ്രതിഷേധം

കേരളാ പൊലീസ് നൽകിയ ലിസ്റ്റിൽ പള്ളി പ്രവേശനം ഇല്ലെന്ന് കർണ്ണാടക പൊലീസ്

മദനി നമസ്കരിക്കാൻ പള്ളിയിൽ കയറുന്നത് പൊലീസ് തടഞ്ഞു; പാലക്കാട്ട് കർണ്ണാടക പൊലീസിനു നേരെ പ്രതിഷേധം
, വെള്ളി, 4 മെയ് 2018 (17:31 IST)
കേരളത്തിലെത്തിയ മദനി പള്ളിയിൽ കയറി ജുമ നമസ്കരിക്കുന്നതിനെ  പൊലീസ് വിലക്കിയത് പ്രധിശേധത്തിനിടയാക്കി. അസുഖ ബാധിതയായ മാതാവിനെ കാണുന്നതിനായി ജ്യാമ്യം അനുവദിക്കപ്പെട്ട മദനി, കൊല്ലത്തെ വീട്ടിലേക്കുള്ള വഴിമധ്യേ പാലക്കാട് കഞ്ചിക്കോടിനു സമീപത്തെ ചടയൻകാലയിലെ പള്ളിയിൽ നംസ്കരിക്കാൻ കയറിയതാണ് കർണ്ണാടക പൊലീസ് തടഞ്ഞത്. 
 
ഇതോടെ മദനിയുടെ കൂടെയുണ്ടായിരുന്ന പി ഡി പി നേതാ‍ക്കൾ പ്രതിഷേധമുന്നയിച്ചതോടെ പള്ളിയിൽ കയറി നിസ്കരിക്കാൻ പൊലീസ് അനുമതി നൽകുകയായിരുന്നു. കേരള പൊലീസ് നൽകിയ ലിസ്റ്റിൽ പള്ളിയിൽ പ്രവേശിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കാത്തതാണ് തടയാൻ കാരണം എന്ന് കർണ്ണാടക പോലീസ് വിശദീകരണം നൽകി. പള്ളിയിൽ നിന്നിറങ്ങിയ മദനി ആലൂവയിലേക്കുള്ള യാത്ര തുടർന്നു.  
 
ഈ മാസം 11 വരെയാണ് മദനിക്ക് ജ്യാമ്യം അനുവദിച്ചിട്ടുള്ളത്. 1.16 ലക്ഷം രൂപ സുരക്ഷ ഒരുക്കുന്നതിനായും അകമ്പടി വരുന്ന പൊലീസുകരുടെ ചിലവിലേക്കും മറ്റുമായി കെട്ടിവച്ചതിനു ശേഷമാണ് മദനി നാട്ടിലെത്തുന്നത്. ഭാര്യ സൂഫിയ മദനിയും പി ഡി പീ നേതാക്കളും മദനിയുടെ നാട്ടിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വധശിക്ഷ കൊണ്ടൊന്നും കാര്യങ്ങൾ മാറുന്നില്ല; പട്യാലയിൽ മൂന്ന് വയസുകാരി പീഡനത്തിനിരയായി