വാവ സുരേഷിനെ പാമ്പ് കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂര്‍ഖന്റെ കടിയേറ്റ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയത്തെ കുറിച്ചിയില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെയാണ് സുരേഷ് പാമ്പിനെ പിടികൂടിയത്.
ഇന്ന് രാവിലെ എറണാകുളത്തുനിന്ന് പാമ്പിനെ പിടികൂടാന്‍ കോട്ടയത്തേക്ക് എത്തിയതായിരുന്നു അദ്ദേഹം. പിടികൂടിയ മൂര്‍ഖനെ ചാക്കിലേക്ക് മാറ്റുന്നതിനിടെ തിരിഞ്ഞു കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയച്ചു. പാമ്പ് വാവ സുരേഷിന്റെ മുട്ടില്‍ ഏതാനും സെക്കന്‍ഡ് കടിച്ചുപിടിച്ചു.