Publish Date: Mon, 31 Jan 2022 (19:00 IST)
Updated Date: Mon, 31 Jan 2022 (19:02 IST)
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ വാവ സുരേഷ്. മൂര്‍ഖന്‍ പാമ്പിന്റെ കടിയാണേറ്റത്. കോട്ടയത്തെ കുറിച്ചിയില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഇന്ന് രാവിലെ എറണാകുളത്തുനിന്ന് പാമ്പിനെ പിടികൂടാന്‍ കോട്ടയത്തേക്ക് എത്തിയതായിരുന്നു അദ്ദേഹം. പിടികൂടിയ മൂര്‍ഖനെ ചാക്കിലേക്ക് മാറ്റുന്നതിനിടെ തിരിഞ്ഞു കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയച്ചു.