Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാവാ സുരേഷിന് സിപിഎം വീട് വച്ചുനല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍

Vava Suresh

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ഫെബ്രുവരി 2022 (15:11 IST)
വാവാ സുരേഷിന് സിപിഎം വീട് വച്ചുനല്‍കുമെന്ന് മന്ത്രി വാസവന്‍. വാവാ സുരേഷിനെ യാത്ര അയക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി വിഎന്‍ വാസവന്‍ ഇക്കാര്യം അറിയിച്ചത്. ഓലമേഞ്ഞ പഴയ വീട്ടിലാണ് വാവാ സുരേഷ് ഇപ്പോഴും താമസിക്കുന്നത്. നേരത്തേ പല സഹായങ്ങളും അദ്ദേഹം നിരസിച്ച ചരിത്രമാണുള്ളത്. 
 
അതേസമയം തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വാവാ സുരേഷ്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ തന്നെ വിളിക്കരുതെന്ന് പറയുന്നുണ്ടെന്നും വാവാ സുരേഷ് ആരോപിച്ചു. മരണം വരെ പാമ്പുപിടുത്തത്തില്‍ നിന്ന് പിന്മാറില്ലെന്നും ഏത് രീതിയില്‍ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വാവാ സുരേഷ്