അന്ന് ഗോൾവാൾക്കർ സതീശന് തൊട്ടുകൂടാത്തവൻ അല്ലായിരുന്നു, ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന വി ഡി സതീശൻ്റെ ചിത്രം പുറത്ത്

Webdunia
ഞായര്‍, 10 ജൂലൈ 2022 (12:34 IST)
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സംഘപരിവാർ. മുൻ മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസംഗം ഗോൾവാൾക്കറിൻ്റെ പുസ്തകത്തിൽ ഉണ്ടെന്ന് സതീശൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആർഎസ്എസ് സതീശന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഈ ആവശ്യം സതീശൻ തള്ളികളയുകയായിരുന്നു. ഇതൊടെയാണ് വി ഡി സതീശൻ 2006ൽ ആർഎസ്എസ് പരിപാടി വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സംഘപരിവാർ പുറത്തുവിട്ടത്.
 
ഹിന്ദു ഐക്യവേദി നേതാവായ ആർ ബാബുവാണ് ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. അന്ന് ഗോൾവാൾക്കർ സതീശന് തൊട്ടുകൂടാത്തവൻ ആയിരുന്നില്ലെന്നും രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നത് രാഷ്ട്രീയനേട്ടത്തിന് ഉപകാരപ്പെടുമെന്നതിനാൽ സതീശൻ പുട്ടിന് പീര പോലെ ആർഎസ്എസിനെ ഇടക്കിടെ ആക്രമിക്കുകയാണെന്ന് ബാബു പോസ്റ്റിൽ പറയുന്നു.
 
ആർ വി ബാബുവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
 
2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച്  മതഭീകരവാദത്തെ കുറിച്ചു  നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്.
 
 അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ  RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു. 
ഉദരനിമിത്തം ബഹുകൃത വേഷം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments