Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാൻ: വിഡി സതീ‌ശൻ

മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാൻ: വിഡി സതീ‌ശൻ
, വെള്ളി, 16 ജൂലൈ 2021 (13:45 IST)
ഒത്തുതീർപ്പുകൾക്ക് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി യാത്രകളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടകര കുഴൽപ്പണക്കേസ് മുന്നോട്ടുവെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 
 
കുഴൽപ്പണക്കേസിലെ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വെച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയതെന്നും സതീശൻ പറഞ്ഞു.
 
കുഴൽപ്പണക്കേസിൽ അന്വേഷണസംഘം നിഗൂഡതകൾ ബാക്കിവെച്ചിരിക്കുകയാണെന്നാണ് ഹൈക്കോടതി കേസിൽ അഭിപ്രായപ്പെട്ടത്. ആ നിഗൂഢതകള്‍ എന്താണെന്ന് അന്വേഷണം നടത്തിയ പോലീസിന്റെ പക്കലും സര്‍ക്കാരിന്റെ പക്കലും വിവരമുണ്ടെന്നും സതീശൻ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സ്ആപ് നിരോധിച്ചു! ഞെട്ടേണ്ട...നിങ്ങള്‍ക്കും പണി കിട്ടിയേക്കാം