20 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്ആപ്. ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്‌സ്ആപ് വിശദീകരിച്ചു. ഇന്ത്യയില്‍ മാത്രമായാണ് വാട്‌സ്ആപ് 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യത്തെ പുതിയ ഐ.ടി. നിയമപ്രകാരമാണ് നടപടി. മേയ് 15 നും ജൂണ്‍ 15 നും ഇടയിലുള്ള ഒരു മാസക്കാലത്താണ് 20 ലക്ഷം അക്കൗണ്ടുകള്‍ക്ക് വാട്‌സ്ആപ് പൂട്ടിട്ടത്.
ദോഷകരമായ അല്ലെങ്കില്‍ അനാവശ്യമായ സന്ദേശങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഇത്തരം നടപടികള്‍ക്ക് നിര്‍ബന്ധിതരാകുന്നതെന്ന് വാട്‌സ്ആപ് പറയുന്നു. ഇത്തരം നടപടികള്‍ തുടരാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം.